കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന: വിസിയും സിൻഡിക്കേറ്റും നേർക്കുനേർ, സംഘപരിവാർ അനുകൂലികളെ തിരികിക്കയറ്റുന്നുവെന്ന് ആക്ഷേപം

Published : Jul 14, 2026, 03:55 PM IST
Kannur University

Synopsis

സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി നൽകിയ പാനൽ പൂർണ്ണമായി വെട്ടിമാറ്റി ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തീരുമാനിക്കുകയായിരുന്നുവെന്ന് അംഗങ്ങൾ. സർവകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് ഗവർണറുടെ ഈ നടപടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആക്ഷേപം.

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി നൽകിയ പാനൽ പൂർണ്ണമായി വെട്ടിമാറ്റി ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തീരുമാനിക്കുകയായിരുന്നുവെന്ന് അംഗങ്ങൾ ആരോപിക്കുന്നു. സർവകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് ഗവർണറുടെ ഈ നടപടിയെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആക്ഷേപം.

ബിരുദ, ബിരുദാനന്തര വിഷയങ്ങളുടെ 59 പഠന ബോർഡുകളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വൈസ് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സിൻഡിക്കേറ്റ് ശുപാർശ ചെയ്ത പട്ടിക മറികടന്ന് ഗവർണർ ഏകപക്ഷീയമായാണ് പുതിയ ആളുകളെ നിശ്ചയിച്ചതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു. ഗവർണർ നൽകുന്ന പട്ടിക സിൻഡിക്കേറ്റ് യോഗത്തിൽ വെച്ച് അംഗീകാരം വാങ്ങണമെന്ന സർവകലാശാല ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സിൻഡിക്കേറ്റിൻ്റെ ആരോപണങ്ങൾ കണ്ണൂർ സർവകലാശാല വിസി ഡോ. കെ.കെ. സാജു തള്ളി. സിൻഡിക്കേറ്റ് സമർപ്പിക്കുന്ന പട്ടിക അതേപടി അംഗീകരിക്കാൻ ഗവർണർക്ക് നിയമപരമായ ബാധ്യതയില്ലെന്ന് വിസി വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിലെ സിലബസും ചോദ്യബാങ്കും തയ്യാറാക്കുന്ന നടപടികൾ വൈകാതിരിക്കാനാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന വേഗത്തിലാക്കി വിജ്ഞാപനം ഇറക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങാനിരിക്കെ, നിലവിലെ സിൻഡിക്കേറ്റിന് ഈ വിഷയത്തിൽ ഇനി നിയമപരമായി ഇടപെടുന്നതിന് പരിമിതികളുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പുറത്തുപറയാൻ തക്ക തീരുമാനമൊന്നും ആയിട്ടില്ല', അസാധാരണ പ്രതിസന്ധിയായി 'ഉപനേതാവ്', ചർച്ച തുടരുമെന്ന് ടിപി രാമകൃഷ്ണനും ബിനോയ് വിശ്വവും
സര്‍ക്കാര്‍ അനുമതിയില്ലാതെ തസ്തികയുണ്ടാക്കി; സാഹിത്യ അക്കാദമിക്ക് കീഴിലെ താത്കാലിക നിയമനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം