Kannur VC : കണ്ണൂര്‍ വിസി പുനര്‍നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ചും; ഹ‍ർജിക്കാർ സുപ്രീം കോടതിയിലേക്ക്

Published : Feb 23, 2022, 12:30 PM IST
Kannur VC : കണ്ണൂര്‍ വിസി പുനര്‍നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ചും; ഹ‍ർജിക്കാർ സുപ്രീം കോടതിയിലേക്ക്

Synopsis

കണ്ണൂർ സർവകലാശാല  വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ 4 വർഷത്തേക്ക് കൂടി പുനർനിയമിച്ച നടപടിയിൽ സർവ്വകലാശാല ചട്ടങ്ങളുടെ ലംഘനം ഇല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബ‌ഞ്ച് അപ്പീൽ തള്ളിയത്

​കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ആദ്യ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനാൽ പുനർ നിയമനത്തിന് ഇത് ബാധകമല്ലെന്ന്  കോടതി വിലയിരുത്തി.

കണ്ണൂർ സർവകലാശാല  വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ 4 വർഷത്തേക്ക് കൂടി പുനർനിയമിച്ച നടപടിയിൽ സർവ്വകലാശാല ചട്ടങ്ങളുടെ ലംഘനം ഇല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബ‌ഞ്ച് അപ്പീൽ തള്ളിയത്. സർക്കാർ നടപടി സർവ്വകലാശാല ചട്ടത്തിന് വിരുദ്ധം ആണെന്നായിരുന്നു ഹർജിക്കാരുടെ വാദം. അറുപത് വയസാണ് വിസി നിയമനത്തിനുള്ള പരമാവധി പ്രായപരിധി, ഈ ചട്ടം ലംഘിച്ചു എന്നായിരുന്നു പരാതി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി. ചട്ട പ്രകാരമുള്ള 60 വയസ് എന്ന പ്രായപരിധിയും പ്രശ്നമല്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം വലിയ വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ പ്രതിക്കൂട്ടില്ലാക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങൾ. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം കാണിച്ചില്ലെന്ന് ലോകായുക്ത വിധിയും നേരത്തെ വന്നിരുന്നു. ഡിവിഷൻ ബെഞ്ച് കൂടി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവച്ചതോടെ മന്ത്രിക്കും സർക്കാരിനും വലിയ ആശ്വാസമായിരിക്കുകയാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി! ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍
രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ