
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ പിന്നോട്ടില്ലെന്ന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നാണ് അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും കാന്തപുരം അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നയിച്ച വിമർശനങ്ങൾക്ക് കാന്തപുരം നേരിട്ട് മറുപടി പറഞ്ഞില്ല.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറയുന്നത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ വിവരിച്ചിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു.
അതേസമയം, കാന്തപുരത്തിന് പിന്തുണയുമായി യൂത്ത് ലീഗും സമസ്ത ഇകെ വിഭാഗവും രംഗത്തെത്തി. വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്നാണ് സമസ്ത ഇകെ വിഭാഗം പറയുന്നത്. ചരിത്ര വസ്തുതകൾ അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam