'പിണറായി നിലപാട് ജയരാജന്‍ തള്ളിയിട്ടില്ല'; പി ജയരാജൻ്റെ പോഡ്കാസ്റ്റില്‍ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി

Published : Sep 05, 2026, 10:40 PM IST
Pinarayi vijayan P Jayarajan

Synopsis

പിണറായി വിജയനെ പി. ജയരാജൻ തള്ളപ്പറഞ്ഞെന്നത് തെറ്റാണെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിശദീകരിച്ചു. തെറ്റുതിരുത്തലെന്ന പിണറായി നിലപാട് തന്നെയാണ് ജയരാജനും പറഞ്ഞതെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിശദീകരിച്ചു.

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജൻ്റെ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. പിണറായി വിജയനെ പി. ജയരാജൻ തള്ളപ്പറഞ്ഞെന്നത് തെറ്റാണെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിശദീകരിച്ചു. തെറ്റുതിരുത്തലെന്ന പിണറായി നിലപാട് തന്നെയാണ് ജയരാജനും പറഞ്ഞത്. ഭിന്നതയെന്ന വാദം തെറ്റെന്നും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിശദീകരിച്ചു.

സംഭവത്തില്‍ വിശദീകരണവുമായി പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് പി ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ പിണറായി പ്രസംഗിക്കുന്നതിന് മുൻപാണ് പോഡ്കാസ്റ്റ് ചിത്രീകരിച്ചത്. താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണ്. സ്വയം വിമർശനം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനല്ലെന്നും പി ജയരാജൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്നായിരുന്നു പി ജയരാജൻ്റെ പോഡ്കാസ്റ്റിലെ പരാമർശം. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരുമെന്നും വി കുഞ്ഞികൃഷ്‌ണൻ, ടികെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും പി ജയരാജൻ പറഞ്ഞിരുന്നു.

അതേസമയം, പി ജയരാജനെ തള്ളി സജി ചെറിയാൻ തരംഗത്തെത്തി. പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരം പോയവരാണ്. തെറ്റ് പറ്റിയത് പാർട്ടി അല്ല എന്ന പിണറായിയുടെ നിലപാടാണ് ശരിയെന്നും സജി ചെറിയാൻ പറഞ്ഞു. എന്നാല്‍, ശുദ്ധീകരണം വേണമെന്ന ജയരാജൻ്റെ പ്രസ്താവനയോട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; സാങ്കേതിക പിഴവെന്ന് മെറ്റ
ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി