സുന്നി ഐക്യത്തിൽ നിലപാട് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, 'ഐക്യ ചർച്ചയാകാം, ക്രിയാത്മക ചർർച്ചകളെ മാന്യമായി സമീപിക്കണം'

Published : Feb 14, 2026, 09:09 PM IST
Kanthapuram

Synopsis

ഐക്യത്തിനു എതിരല്ല. സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്.വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്.

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം മുന്നോട്ടുവെച്ച സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിലാർ. സ്ഥാപിത ലക്ഷ്യ സംരക്ഷണത്തിന് ക്രിയാത്മകമായ ചർച്ചകളാകാം. ബിദഇ വിഭാഗവുമായി ചേർന്നു പോകുന്ന ഒരു ഐക്യവും ഇല്ല. അത് മുശാവറ തീരുമാനമാണ്. സുന്നി ഐക്യത്തിനു എതിരല്ല. സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ക്രിയാത്മകമായ ഐക്യചർച്ചകള്‍ക്ക് തങ്ങൾ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചർച്ചക്ക് തയാറാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു.

ജമാത്തെ ഇസ്ലാമിക് എതിരെ എപി സമസ്ത പ്രമേയം

ജമാത്തെ ഇസ്ലാമിക് എതിരെ എപി സമസ്ത പ്രമേയം. പൊളിറ്റികൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കും . മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുത്. ഈ പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയും. വോട്ടിനു വേണ്ടി വിനാശ ആശയ ഉള്ളവരുമായി അവിശുദ്ധ കൂട്ടു കേട്ട് ആരും ഉണ്ടാക്കരുത്. അത്തരം രാഷ്ട്രീയ കൂട്ടു കെട്ടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

6 രൂപ സബ്‌സിഡി പിന്‍വലിച്ചത് കൊലച്ചതി, കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി അതീവഗുരുതരമാക്കി, കര്‍ഷകരുടെ കണ്ണീര്‍പ്പാടത്ത് കെസി; കൈവിടില്ലെന്ന് ഉറപ്പ്
'എണ്ണം കുറച്ചു കൊണ്ടുവരാൻ സാധിച്ചു, ലക്ഷ്യത്തിലേക്ക് അടുക്കുന്നു', റെയിൽവേ ലെവൽ ക്രോസ് ഇല്ലാത്ത കേരളം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്