വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു,സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമെന്ന് കാന്തപുരം

Published : Jan 20, 2025, 11:38 AM ISTUpdated : Jan 20, 2025, 11:51 AM IST
വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു,സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമെന്ന് കാന്തപുരം

Synopsis

മതവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ലെന്നും കാന്തപുരം

മലപ്പുറം:  മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്ത്.സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു.വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു.സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും  ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു.മ തവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ല.

പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും  സ്ത്രീകൾക്ക് ഇസ്ലാമിൽ നിബന്ധനകൾ ഉണ്ട്.പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു.എന്നാൽ ഈ
വ്യായാമമുറ അത്തരത്തിലുള്ള  മറ എടുത്ത് കളഞ്ഞു.മലപ്പുറം കുഴിമണ്ണയിലാണ് വിവാദ പ്രസംഗം

അന്യപുരുഷൻമാരോട് ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുത്, മത നിയമങ്ങൾ അനുസരിക്കണമെന്ന് സമസ്ത കാന്തപുരം വിഭാഗം

മലപ്പുറത്ത് ഹോട്ടലുകളിൽ ഹെൽത്തി പ്ലേറ്റ് വരുന്നു; 10 വർഷം കൊണ്ട് നേടാൻ വലിയ ലക്ഷ്യം, വിശദീകരിച്ച് കളക്ടർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു, 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പൊലീസ്, നടപടി തുടരുമെന്ന് അറിയിപ്പ്
'വയനാട് തുരങ്കപാത നിര്‍മ്മാണം അടിയന്തരമായി തടയണം'; സുപ്രീം കോടതിയിൽ ഹര്‍ജിയുമായി പ്രകൃതി സംരക്ഷണ സമിതി