കാന്തപുരവും സാദിഖലി തങ്ങളും ഒരുമിച്ചെത്തി; തോട്ടുമുക്കം ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു

Published : Feb 12, 2025, 09:57 PM ISTUpdated : Feb 12, 2025, 10:00 PM IST
കാന്തപുരവും സാദിഖലി തങ്ങളും ഒരുമിച്ചെത്തി; തോട്ടുമുക്കം ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു

Synopsis

ഇരുവരും ചേര്‍ന്നായിരുന്നു പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അസര്‍ നമസ്കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. 

കോഴിക്കോട്: പുനര്‍നിര്‍മിച്ച പള്ളി വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. കോഴിക്കോട് തോട്ടുമുക്കം ജുമാ മസ്ജിദിന്‍റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇരുവരും ചേര്‍ന്നായിരുന്നു പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

മുസ്ലീം സമുദായത്തിലെ രണ്ട് പ്രബല സംഘടനകളുടെ അമരത്തുള്ള ആത്മീയ നേതാക്കളായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പുനര്‍നിര്‍മ്മിച്ച തോട്ടുമുക്കം ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാന്‍ വിശ്വാസ ധാരയിലെ ഭിന്നതകള്‍ മറന്നാണ് ഒന്നിച്ചെത്തിയത്. പള്ളി തുറന്നു കൊടുത്തതിന് ശേഷം അസര്‍ നമസ്കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. തോട്ടുമുക്കം മഹല്ല് അംഗമായിരുന്ന യുകെ അലിയുടെ ഓര്‍മ്മക്കായി കുടുംബം സമര്‍പ്പിച്ച ആംബുലന്‍സിന്‍റെ താക്കോലും ഇരുവരും ചേര്‍ന്ന് കൈമാറി. വിവിധ സമുദായ നേതാക്കളെ പങ്കെടുപ്പിച്ച് സ്നേഹ സംഗമവും നടന്നു.

'വനംമന്ത്രിക്ക് കഴിവില്ലെങ്കിൽ തിരിച്ചുവിളിക്കണം, കഴിവുള്ള ആളുകൾ മന്ത്രിസ്ഥാനത്ത് വരണം': ഇൻഫാം ദേശീയ ചെയർമാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലിയോയുടേയും നൈലയുടേയും കുഞ്ഞുങ്ങൾക്ക് പേരിടാനെത്തി മന്ത്രി, മൃഗശാലയിലെ സിംഹക്കുട്ടികൾക്ക് സിംബ, സൂരി എന്ന് പേര് വിളിച്ചു
വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു