
കോഴിക്കോട്: ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎൽഎയുമായ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്‍റെ ഫോട്ടോ പുറത്ത്. പൗരത്വ നിയമത്തെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിൽ ബിജെപി നേതാക്കൾക്കൊപ്പം കാരാട്ട് റസാഖ് എംഎൽഎ നിൽക്കുന്നതിന്‍റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കാരാട്ട് റസാഖ് രംഗത്തെത്തി. ബിജെപിയുടെ ജനസമ്പർക്ക പരിപാടിക്ക് പിന്തുണ നൽകിയെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കാരാട്ട് റസാഖ് എംഎൽഎയുടെ മുന്നറിയിപ്പ്. ബിജെപി ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവർ വീട്ടിലെത്തിയപ്പോൾ തന്നെ പൗരത്വ വിഷയത്തിലുള്ള വിയോജിപ്പ് അറിയിച്ചിരുന്നു, എന്നാൽ അനുമതിയില്ലാതെയാണ് ബിജെപി ചിത്രം സാമൂഹിക മാധ്യമങ്ങളിൽ നൽകിയതെന്നും കാരാട്ട് റസാഖ് വിശദീകരിച്ചു.
തുടര്‍ന്ന് വായിക്കാം: ബിജെപിയുടെ ജനസമ്പര്‍ക്കപരിപാടിയുമായി സഹകരിച്ച നാസര്‍ ഫൈസി കൂടത്തായിക്ക് സസ്പെന്‍ഷന്‍...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam