കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവർക്കായി വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരാകുന്നവർ ഈ ആശുപത്രികളുമായി ബന്ധപ്പെടുക.
കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.
ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മിംസിലേക്കും ഒ നെഗറ്റീവ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ ആശുപത്രിയിൽ എത്തണം. എല്ലാ ജാഗ്രതാനിർദേശങ്ങളും പാലിച്ച്, സ്വയം ആരോഗ്യം ഉറപ്പുവരുത്തിയവർ മാത്രമേ എത്താവൂ. അത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ഹെൽപ് ലൈൻ നമ്പറുകൾ ഇങ്ങനെയാണ്:
കരിപ്പൂര്‍ വിമാന അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുവാനായി രണ്ട് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
Relatives of Air India Express from Dubai to Calicut - IX 1344 (7-8-2020) accident victims may contact the two numbers below to know the hospitals in which the injured are.
കരിപ്പൂർ വിമാനാപകടം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam