
കോഴിക്കോട്: കരിപ്പൂർ എയർപോര്‍ട്ട് ജീവനക്കാരനായ കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് കൊവിഡ്. ഇയാൾ സന്ദർശിച്ച കടകള്‍ അടച്ചു. ഈ സ്ഥാപനങ്ങൾ അണുനശീകരണം പൂർത്തിയാകുന്നതുവരെ അടച്ചിടാനും അണുനശീകരണം പൂർത്തിയായ ശേഷം പകരം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചു. ഈ മാസം പതിനാറിന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇയാൾ കയറിയ പെട്രോൾ പമ്പ്, ബേക്കറി, ഫ്രൂട്ട് കട എന്നിവിടങ്ങളിലെ ജീവനക്കാർ, പിതാവ്, മറ്റ് ബന്ധുക്കൾ എന്നിവരെയാണ് ക്വാറന്‍റീന്‍ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam