
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു. കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട് എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല. മറ്റൊരു സംഭവത്തിൽ എടക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam