കരിപ്പൂരിലെ സ്വർണക്കവർച്ച ആസൂത്രണം ചെയ്തത് പ്രിയങ്കയും ശ്രീലാലും; പ്രതിക്ക് ടിപി കേസ് പ്രതി ഷാഫിയുമായും അർജുൻ ആയങ്കിയുമായും ബന്ധം

Published : Nov 05, 2026, 01:40 PM IST
Gold smuggling

Synopsis

കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണ്ണ കവർച്ചാ നാടകം ആസൂത്രണം ചെയ്തത് പ്രിയങ്കയും ശ്രീലാലും ചേർന്നാണെന്ന് പൊലീസ്. കടത്തിയ സ്വർണം തട്ടിയെടുക്കാൻ ഇരുവരും നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ ലഭിച്ചു.

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത് അറസ്റ്റിലായ പ്രിയങ്കയും സുഹൃത്ത് ശ്രീലാലും ചേര്‍ന്നെന്ന് പൊലീസ്. കടത്തിയ സ്വര്‍ണം കൈവശപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് വാട്സാപ്പ് വഴി നടത്തിയ ഗൂഢാലോചനയുടെ തെളിവ് പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യ പ്രതിയായ ശ്രീലാലിന് ടി പി കേസ് പ്രതി ഷാഫിയുമായും അര്‍ജുന്‍ ആയങ്കിയുമായുമുള്ള ബന്ധത്തിന്‍റെ തെളിവുകളും പുറത്തുവന്നു.

ഇന്നലെയാണ് വിദേശത്ത് നിന്നും 18 പവന്‍ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ തലശ്ശേരി സ്വദേശി പ്രിയങ്കയുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയത്. കസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ പ്രിയങ്കയെ നീല ബെലേനോ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോളാണ് തട്ടിക്കൊണ്ടു പോകല്‍ നാടകമാണെന്ന് വ്യക്തമായത്. കടത്തിയ സ്വര്‍ണത്തിനായി പണം മുടക്കിയ ആളുടെ സംഘത്തിലുള്ള ജാബിര്‍ പ്രിയങ്കയെ കാത്ത് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. ഇയാളെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പാനൂര്‍ സ്വദേശിയായ ശ്രീലാലും പ്രിയങ്കയും ചേര്‍ന്ന് നടത്തിയ നാടകമാണ് സ്വര്‍ണ കവര്‍ച്ചയെന്ന് പൊലീസ് പറയുന്നു. മുഴുവന്‍ സ്വര്‍ണവും കൈക്കലാക്കാനുള്ള നാടകമായിരുന്നു ഇവരുടേത്.

തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയ കാറില്‍ ഭര്‍ത്താവുണ്ടായിരുന്നെങ്കിലും ഇയാള്‍ നിരപരാധിയാമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. സ്വര്‍ണം കൊണ്ടു വരുന്ന കാര്യം ഭര്‍ത്താവിനെ പ്രിയങ്ക അറിയിച്ചിരുന്നില്ല. ശ്രീലാലും പ്രിയങ്കയും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, ടി പി കേസ് പ്രതി ഷാഫിയുമായും, സ്വര്‍ണം പൊട്ടിക്കല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുമായുമുള്ള ശ്രീലാലിന്‍റെ ബന്ധവും പുറത്തുവന്നു. ടിപി കേസ് പ്രതികള്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന പോസ്റ്റുകളാണ് ശ്രീലാലിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലുള്ളത്. സ്വര്‍ണക്കടത്തിനെ മഹത്വവത്കരിക്കുന്ന പോസ്റ്റുകളും ശ്രീലാലിന്‍റെ ഇന്‍സ്റ്റഗ്രാമിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ