കാലടി സർവകലാശാലയിലെ പരീക്ഷ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി, കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ

Published : Nov 05, 2026, 12:17 PM IST
supreme court

Synopsis

കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു

ദില്ലി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു. വിദ്യാർത്ഥികൾക്കായി മുതിർന്ന അഭി ഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്. സസ്പെൻഷൻ വഴിയാണ് അറ്റൻഡസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു. ഉത്തരവ് വിദ്യാർത്ഥികൾക്ക് അനൂകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല അറിയിച്ചു. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശന്റെ 'ആദം നീ എവിടെയാകുന്നു?' ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി, വിപണിയിലെത്തിച്ച് ഡിസി ബുക്സ്
പാങ്ങപ്പാറ കൊലപാതകത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല, ഉറപ്പ് നൽകി രമേശ് ചെന്നിത്തല; അഭിരാമിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു