കരിപ്പൂർ സ്വർണക്കടത്ത് കേസ്; ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌, നാട്ടിലെത്തിക്കാൻ ശ്രമം

Published : Jun 29, 2026, 01:23 PM IST
karippur gold smuggling case

Synopsis

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവർ വിദേശത്താണുള്ളത്.

അറസ്റ്റിലായ പ്രതികളിൽ നിന്നാണ് കരിപ്പൂർ ‌പൊലീസിന് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് സൽമാൻ സാലിഹിന്റെ കയ്യിൽ ഇവർ സ്വർണം കൊടുത്തയക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഇരുവരിലേക്കും എത്തുന്നത്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് സൽമാൻ സാലിഹ് സ്വർണവുമായി വിദേശത്ത് നിന്ന് എത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് ജീവനക്കാരുടെ സമരത്തിനിടെ നിറയെ യാത്രക്കാരുമായി കെഎസ്ആർടിസി, പിന്നാലെ കൂക്കിവിളി, വയനാട്ടിൽ സൂചനാ പണിമുടക്ക്
കീഴാറ്റൂർ വയൽക്കിളി സമരം: നിർണായക കോടതി വിധി, സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു