ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി; സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

Published : Sep 25, 2024, 08:45 PM IST
ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി; സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

Synopsis

ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. കാണാതായ 2 പേര്‍ക്കായി ഗംഗാവലിപ്പുഴയില്‍ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു/ തിരുവനന്തപുരം: ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. കാണാതായ 2 പേര്‍ക്കായി ഗംഗാവലിപ്പുഴയില്‍ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകേഷ്, ജനഗന്നാഥന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും അറിയിച്ചു.

അതേസമയം, ഷിരൂര്‍ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമർശനങ്ങള്‍ വന്നിരുന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നാണ് അർജുന് വേണ്ടി കർണാടക സർക്കാർ നടത്തിയതെന്നും കെ സി വേണുഗോപാൽ അഭിനന്ദിച്ചു. 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടത്. കർണ്ണാടക സർക്കാറിൻ്റെ നിശ്ചയ ദാർഢ്യമാണ് വിജയത്തിലെത്തിച്ചത്. കർണാടക സർക്കാർ കാണിച്ചത് മികച്ച മാതൃകയെന്ന് എം കെ രാഘവൻ എംപിയും പ്രശംസിച്ചു. തെരച്ചിലിൻ്റെ മുഴുവൻ ചെലവും വഹിച്ചത് കർണാടക സർക്കാരാണ്. കേരളത്തിൻ്റെ നന്ദി അറിയിക്കുന്നുവെന്ന് എം കെ രാഘവൻ എംപി പ്രതികരിച്ചു.

Also Read: അര്‍ജുന്‍റെ ലോറി കണ്ടെത്തിയത് 72-ാം ദിനം; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും