'തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ്‌ പ്രവർത്തനത്തിൽ പ്രതിഫലിക്കും, കേരളത്തിലും മാറ്റം ഉണ്ടാകും'; ലീഗ്

Published : May 13, 2023, 11:47 AM ISTUpdated : May 13, 2023, 12:07 PM IST
'തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ്‌ പ്രവർത്തനത്തിൽ പ്രതിഫലിക്കും, കേരളത്തിലും മാറ്റം ഉണ്ടാകും'; ലീഗ്

Synopsis

വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാം എന്ന ബിജെപി കാഴ്ചപ്പാടിനുള്ള  തിരിച്ചടിയാണിത്..2024 വിജയത്തിലേക്കുള്ള യാത്ര ആണ് ഈ വിജയമെന്നും മുസ്ലിംലീഗ് .

മലപ്പുറം: കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസിന്‍റെ പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ്  പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലും ആ പ്രതിഫലനം ഉണ്ടാകും. വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാം എന്ന ബിജെപി കാഴ്ചപ്പാടിനുള്ള  തിരിച്ചടിയാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2024 വിജയത്തിലേക്കുള്ള യാത്ര ആണ്. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസ്‌ വിജയം രാജ്യത്തിനു നൽകുന്നത് നല്ല സന്ദേശമെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചു. ദക്ഷിണ ഇന്ത്യയിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒന്നാം കക്ഷി കോൺഗ്രസ്‌ തന്നെയെന്ന് തെളിഞ്ഞുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബിജെപി തകർന്നടിഞ്ഞു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ല എന്ന് വ്യക്തമായി.ബിജെപി യെ നേരിടാൻ ഇപ്പോഴും കോൺഗ്രസ്‌ തന്നെയാണെന്ന് ഇതോടെ തെളിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു

പ്രതിപക്ഷത്ത് ദേശീയ പാർട്ടി കോൺഗ്രസ് മാത്രം, ഐക്യം വേണം: എംവി ശ്രേയാംസ് കുമാർ

കർണാടകത്തിൽ സസ്പെൻസ് ഒളിപ്പിച്ച് സ്വിങ് സീറ്റുകൾ; 41 ഇടത്ത് ലീഡ് ആയിരത്തിൽ താഴെ

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്