വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ; `കെസിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി, അദ്ദേഹത്തെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം'

Published : May 14, 2026, 05:50 PM IST
tabu rao

Synopsis

കെസി വേണു​ഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിൽ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. കർണാടകയിലെ ആരോ​ഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു ആണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. 

തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. കെസി വേണു​ഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് സംബന്ധിച്ചാണ് കുറിപ്പ്. കർണാടകയിലെ ആരോ​ഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു ആണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.

കെ സി വേണുഗോപാലിന് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവിയാണെന്നും കെ സി കോൺഗ്രസിലെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ചയാളാണെന്നും കുറിപ്പിൽ പറയുന്നു. ഗ്രാസ് റൂട്ട് തലത്തിൽ ബന്ധം പുലർത്തുന്ന വ്യക്തിയാണ് കെസി. പാർട്ടിയോട് എന്നും വിധേയത്വം പുലർത്തിയ ആൾ. അങ്ങനെയൊരാളെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും തബു റാവു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തിയിലാണ് കെസി പക്ഷം. മാനദണ്ഡം മറികടന്നെന്നായിരുന്നു കെ സി ഗ്രൂപ്പ് പ്രതികരണം. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശന് ആശംസയറിച്ച് ഷാഫി പറമ്പിൽ; രൂക്ഷമായ ഭാഷയിൽ വിമർശനവുമായി യുഡിഎഫ് പ്രവർത്തകർ
'എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ, പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും'; വാഴ്ത്തി റിനി ആൻ ജോർജ്