അതിർത്തിയിലെ നിയന്ത്രണം: സ്ഥിരം യാത്രക്കാര്‍ക്ക് ഇളവ് നൽകുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

By Web TeamFirst Published Feb 25, 2021, 5:56 PM IST
Highlights

വിദ്യാര്‍ത്ഥികൾക്കും സ്ഥിരം യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താൻ സാധിക്കില്ലെന്ന് മനസിലാക്കുന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി 

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികൾക്കും സ്ഥിരം യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താൻ സാധിക്കില്ലെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ  ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഇളവ് നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വന്നു 72 മണിക്കൂറിനുള്ളിൽ തിരിച്ചു പോകാൻ കഴിയുന്ന സ്ഥിരം യാത്രക്കാർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

click me!