
തൃശ്ശൂര്‍: സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ പുത്തൻതോട് ബ്രാഞ്ച് സമ്മേളനത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ (karuvannur bank fraud) രൂക്ഷ വിമർശനം. മന്ത്രി കെ രാധാകൃഷ്ണൻ (K Radhakrishnan ), മുൻ മന്ത്രി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർക്കെതിരെയാണ് വിമർശനം ഉയര്‍ന്നത്. തട്ടിപ്പിനെ കുറിച്ച് ഇവർക്ക് കീഴ്ഘടകങ്ങൾ വർഷങ്ങൾക്ക് മുമ്പ് പലപ്പോഴായി പരാതി നൽകിയിരുന്നു. തട്ടിപ്പിനെ കുറിച്ചു നേരത്തെ അറിഞ്ഞിട്ടും ഇവർ നടപടി എടുത്തില്ലെന്നാണ് വിമര്‍ശനം.
തട്ടിപ്പ് സിപിഎമ്മിന് അവമതിപ്പുണ്ടാക്കി. ലോക്കൽ സെക്രട്ടറി വിശ്വംഭരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ നടപടി വേണമായിരുന്നുവെന്നും വിമർശനമുണ്ട്. തളിയക്കോണം സൗത്ത് സമ്മേളനത്തിലും സമാനമായ വിമർശനം ഉയർന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam