'കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം'; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്

Published : Mar 25, 2024, 03:32 PM ISTUpdated : Mar 25, 2024, 03:38 PM IST
'കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം'; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്

Synopsis

രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു.

കൊച്ചി: കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു.

കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങൾ കോടീശ്വരന്‍മാർക്കുള്ളതല്ല. സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളിൽ അവർക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇതാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി', കവടിയാറിൽ കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം
ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം