
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെയുള്ളവരുടെ പങ്ക് തെളിഞ്ഞതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഇഡിയുടെ 'പ്രവിഷണൽ അറ്റാച്ച്മെന്റ്’ ഓർഡറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഒത്താശ ചെയ്ത സിപിഎം ഉന്നത നേതാക്കൾക്കെതിരെയും, സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെയും കേസെടുക്കണമെന്നും അനിൽ അക്കര പറഞ്ഞു. ഇത് കാണിച്ച് പൊലീസിന് പരാതി നൽകിയതായും അനിൽ അക്കര അറിയിച്ചു.
ഐപിസി ആക്ട് അനുസരിച്ച് ഗൂഢാലോചനക്കും, തട്ടിപ്പിനും, തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിനും കേസെടുക്കണമെന്നാണ് ആവശ്യം. എ സി മൊയ്തീൻ, പി.കെ. ബിജു, സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കമ്മറ്റിയംഗങ്ങളായ സി കെ ചന്ദ്രൻ, പി. കെ ഷാജൻ എന്നിവർക്കെതിരെയും ഇപ്പോൾ ഇ ഡി അറസ്റ്റ് ചെയ്തിട്ടുള്ള പ്രതികളെ കൂടി ചേർത്ത് കേസെടുക്കണമെന്നാണ് ആവശ്യം. ഡി ജി പി, തൃശ്ശൂർ എസ് പി, ഇരിഞ്ഞാലക്കുട എസ്എച്ച്ഒ എന്നിവർക്കാണ് അനിൽ അക്കര പരാതി നൽകിയത്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണവുമായി ഇഡി, സഹകരണ രജിസ്ട്രാര്‍ റിപ്പോര്‍ട്ട് കൈമാറി
ഇരിങ്ങാലക്കുട എംഎൽഎയായ സ്വന്തം ഭാര്യയോട് പോലും വിജയ രാഘവന് കമ്യൂണിക്കേഷനില്ലെന്നും എ.വിജയരാഘവനെ പരിഹസിച്ച് അനിൽ അക്കര പറഞ്ഞു.കരുവന്നൂർ ബാങ്ക് തുറന്നു പ്രവർത്തിക്കുന്നുണ്ടോ എന്ന് ബിന്ദു ടീച്ചറോട് ചോദിച്ചാൽ അറിയാമല്ലോ.വിജയരാഘവൻ പമ്പര വിഢിയാണോയെന്നും വിജയരാഘവൻ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8