ശമ്പളമില്ല; 108 ആംബുലൻസ് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

Published : Jun 18, 2020, 10:46 AM ISTUpdated : Jun 18, 2020, 05:44 PM IST
ശമ്പളമില്ല; 108 ആംബുലൻസ് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

Synopsis

ഇന്ന് കൊവിഡ് പൊസിറ്റീവ് കേസുകൾ എടുക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു. സമരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.

കാസർകോട്: കാസർകോട് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക്‌ പ്രഖ്യാപിച്ചു. നിരന്തരം ശമ്പളം വൈകുന്നതിലും ഒരു മാസത്തെ ശമ്പളം മുടങ്ങിയതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് കൊവിഡ് പൊസിറ്റീവ് കേസുകൾ എടുക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.

പല തവണ ചർച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജിവികെഈ എംആർഐ കമ്പനി ശമ്പളം നൽകാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ജില്ലയിൽ 14 ആംബുലൻസുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. ആംബുലൻസ് ജീവനക്കാരുടെ സമരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ ലോക്കൽ കേന്ദ്രങ്ങളിൽ ഇന്ന് രാത്രി സിപിഎമ്മിൻ്റെ പന്തം കൊളുത്തി പ്രകടനം; പ്രതിഷേധം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ
ബസ് സര്‍വീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊലപാതകം; റിജു വധക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും