കളമശ്ശേരിയിൽ ക്വാറന്‍റീൻ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന് കൊവിഡ്, ആശങ്ക

By Web TeamFirst Published Jun 18, 2020, 8:59 AM IST
Highlights

ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന്  ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന്  ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ, കൊവിഡിനിടെ പകർച്ചവ്യാധികൾ പടരുന്നു

എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂൺ 13 ന് ഇയാളോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും. കളമശ്ശേരി സ്റ്റേഷനിൽ മുഴുവൻ പോലീസുകാർക്കും കൊവിഡ് ടെസ്റ്റ്‌ നടത്താനാണ് നിലവിലെ തീരുമാനം. 

ലോകത്ത് കൊവിഡ് മരണം നാലര ലക്ഷം കടന്നു; ബ്രസീലിൽ പത്ത് ലക്ഷത്തോളം രോഗികൾ, മരണത്തിൽ വിറച്ച് അമേരിക്ക

 

 

 

click me!