'അവർ പക പോക്കുകയാണ്'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി

Published : Nov 14, 2026, 04:49 PM IST
Kasargod SFI

Synopsis

കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതികാര നടപടിയെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. പരീക്ഷയ്ക്ക് മുൻപുള്ള ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.

കാസ‍‌ർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറി വിലക്കിയതിന് പിന്നാലെ ഹോസ്റ്റലിലും വിലക്ക്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെയാണ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. തിങ്കളാഴ്ച പരീക്ഷ ആരംഭിക്കാൻ ഇരിക്കെയാണ് സർവ്വകലാശാലയുടെ നടപടി. സർവകലാശാല പക പോക്കുകയാണെന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം സർവകലാശാല വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തരത്തിലും പഠിക്കാൻ അനുവദിക്കുന്നില്ലെന്നും സയിദ് അലി.

എന്താണോ കാലടിയിൽ, അത് തന്നെയാണ് പെരിയയിലും നടക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയാണ്. ആർ എസ് എസ് നേതാവിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിനായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചതിനാണ് പ്രതികാര നടപടി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വേട്ടയാടി പുറത്താക്കാനാണ് ശ്രമം. സർവകലാശാല പക തീർക്കുകയാണ്. കാലടിക്ക് സമാനമായ പ്രതിഷേധം കേന്ദ്ര സർവകലാശാലയിൽ നടത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നിർദ്ദേശവുമായി കേരളാ ഹൈക്കോടതി, 'ജുവനൈൽ കേസുകളിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കി മാറ്റുന്നത് പരിഗണിക്കണം'
ബാല​ഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളുകളിൽ അനുമതി; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ, റിപ്പോർട്ട് തേടി മന്ത്രി