
തിരുവനന്തപുരം: ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ സ്കൂളുകളിൽ നടത്താൻ അനുമതി നൽകിയതിൽ വിവാദം. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് വിവാദമായിരിക്കുന്നത്. ഉത്തരവ് വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിഷയത്തിൽ റിപ്പോർട്ട് തേടി.
ദേശീയ അധ്യാപക പരിഷത്തിനാണ് സ്കൂളുകളിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സഹകരിച്ചാണ് യംഗ് സ്കോളർ എക്സാം എന്ന പേരിൽ പരീക്ഷ നടത്തിയിരുന്നത്. യുപി, ഹൈസ്കൂൾ തല വിദ്യാർഥികൾക്കായിരുന്നു പരീക്ഷ. സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഒക്ടോബർ 30-ന് സ്കൂൾതലങ്ങളിലെ പരീക്ഷ നടന്നിരുന്നു. നവംബർ 14-നായിരുന്നു സബ്ജില്ലാ തലങ്ങളിൽ പരീക്ഷ. നവംബർ 22-നാണ് ജില്ലാ തലത്തിലെ പരീക്ഷ. ഇതിനിടെ, പരീക്ഷയ്ക്ക് അനുമതി നൽകിയത് വിവാദമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam