വയനാട്ടിലെ കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നാളെ സന്ദർശനം നടത്തും. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ചൂരൽമല-അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

തിരുവനന്തപുരം : വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും. നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ യാ ത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. നാളെ പൂർണ പരിശോധന നടത്താൻ വേണ്ടി, മണ്ണിടിച്ചിൽ സ്ഥലത്തേക്ക് ഇല്ല പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ പതിനൊന്നരയോടെയാണ് കള്ളാടയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേർ മരിച്ചു. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. അവശേഷിക്കുന്നവർക്കായുള്ള തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാതലത്തിൽ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇതോടെ ചൂരൽമല- അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടയിൽ കുടുങ്ങി കിടപ്പുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.