'വിദ്യാർഥികളെ പൂട്ടിയിട്ടു', പ്രിൻസിപ്പലിനെ ഉപരോധിച്ച് എസ്എഫ്ഐ; പ്രിൻസിപ്പലിനെ നീക്കാൻ നിർദ്ദേശിച്ച് മന്ത്രി

Published : Feb 23, 2023, 05:32 PM IST
'വിദ്യാർഥികളെ പൂട്ടിയിട്ടു', പ്രിൻസിപ്പലിനെ ഉപരോധിച്ച് എസ്എഫ്ഐ; പ്രിൻസിപ്പലിനെ നീക്കാൻ നിർദ്ദേശിച്ച് മന്ത്രി

Synopsis

ഇന്ന് രാവിലെ മുതൽ എസ് എഫ് ഐ പ്രവർത്തകരും വിദ്യാർഥികളും പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. പ്രിൻസിപ്പലിന്‍റെ ചേംബറിൽ മുദ്രാവാക്യം വിളികളുമായാണ് വിദ്യാർത്ഥികൾ കുത്തിയിരുന്ന് ഏറെ നേരം പ്രതിഷേധിച്ചത്

കാസർകോട്: കാസർകോട് ഗവൺമെന്‍റ് കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്ന പ്രിൻസിപ്പൽ രമയെ നീക്കാൻ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നി‍ർദ്ദേശം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് മന്ത്രി ആ‌ ബിന്ദു നിർദേശം നൽകിയത്. പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് എസ് എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ നിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നി‍ർദ്ദേശം നൽകിയത്.

ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു; വേദനയായി അബ്ദുൽ കബീറിന്‍റെ വിടവാങ്ങൽ

ഇന്ന് രാവിലെ മുതൽ എസ് എഫ് ഐ പ്രവർത്തകരും വിദ്യാർഥികളും പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. പ്രിൻസിപ്പലിന്‍റെ ചേംബറിൽ മുദ്രാവാക്യം വിളികളുമായാണ് വിദ്യാർത്ഥികൾ കുത്തിയിരുന്ന് ഏറെ നേരം പ്രതിഷേധിച്ചത്. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയ് ചെയ്ത പ്രിൻസിപ്പൽ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുൻ നിർത്തിയായിരുന്നു ഉപരോധം. ഇതിന് പിന്നാലെ ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാമെന്ന് സ്റ്റാഫ് കൗൺസിൽ യോഗത്തിലെ തീരുമാനം അറിയിച്ചതോടെ എസ് എഫ് ഐ താത്കാലികമായി ഇന്ന് ഉപരോധം അവസാനിപ്പിച്ചിരുന്നു. എസ് എഫ് ഐ നേതാക്കളുമായി ചർച്ച ചെയ്ത ശേഷം കോളേജിന് നാളെ അധികൃർ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോളേജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നത്. 20 മിനിട്ടിന് ശേഷമാണ് വിദ്യാർത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുണ്ടായില്ലെന്നും വീണ്ടും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. വീണ്ടും മോശമായി പെരുമാറിയതോടെയാണ് പ്രിൻസിപ്പലിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയതെന്നും ഉപരോധം സംഘടിപ്പിക്കേണ്ടി വന്നതെന്നും എസ് എഫ് ഐ നേതാക്കൾ വ്യക്തമാക്കി.

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം