
കാസർകോട്: പൂച്ചക്കാട്ട് വൻ കവർച്ച. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് പുറക് വശം താമസിക്കുന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ മുനീറിന്‍റെ വീട്ടിലാണ് കവർച്ച. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇരു നില വീടിന്‍റെ മുകൾ നിലയിലെ ജനൽപാളി കുത്തിതുറന്ന് അകത്ത് കടന്ന ശേഷമാണ് മോഷണം. പുലർച്ചെ ഒരു മണിക്കും നാലരയ്ക്കും ഇടയിലായാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂച്ചക്കാട് ജുമാ മസ്ജിദിന് സമീപത്തുള്ള ഇബ്രാഹിമിന്‍റെ വീട്ടിലും സമാനമായ കവര്‍ച്ചാ ശ്രമം ഉണ്ടായിട്ടുണ്ട്.