യാത്രക്കാർ പെരുവഴിയിലായത് 3 മണിക്കൂർ; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

Published : Dec 05, 2024, 06:31 AM IST
യാത്രക്കാർ പെരുവഴിയിലായത് 3 മണിക്കൂർ; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

Synopsis

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ വലച്ചത്. കണക്ഷന്‍ സര്‍വീസുകള്‍ കിട്ടാതെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനാകാതെ പല യാത്രക്കാരും വലഞ്ഞു.

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ വലച്ചത്. കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കാഞ്ഞതോടെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനാകാതെ പല യാത്രക്കാരും വലഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത് അർധരാത്രി രണ്ടരയോടെയാണ്. സാങ്കേതിക പ്രശ്നം മൂലം  ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ട ട്രെയിൻ പിന്നീട്ട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച് പുതിയ എഞ്ചിൻ ഘടിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. സാങ്കേതിക പ്രശ്നം ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയുന്നുണ്ടായില്ല. എസിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഒന്നേകാല്‍ മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ട്രെയിന് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. മൂന്ന് മണിക്കൂർ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി