കാട്ടാക്കട കൊലപാതകം നിയമസഭയിൽ; പൊലീസ് വീഴ്ച കണ്ടെത്തിയാല്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 3, 2020, 10:50 AM IST
Highlights

കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി. പൊലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുന്നു. റിപ്പോർട്ട് വന്നാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: കാട്ടാക്കടയിലെ മണ്ണുമാഫിയ കൊലപാതകം നിയമസഭയിൽ. എം വിൻസെന്‍റ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനിൽ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. പൊലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുന്നുവെന്നും റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നല്‍കിയിരുന്നു. അക്രമം നടക്കുന്നതായി കൊല്ലപ്പെട്ട സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

Also Read: കാട്ടാക്കട കൊലപാതകം; പ്രതി ബൈജു കീഴടങ്ങി, പൊലീസിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

click me!