തിരുവനന്തപുരം: കട്ടാക്കടയില്‍ പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. മണ്ണ് മാഫിയ കൈയേറിയ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്താൻ ഒന്നര മണിക്കൂർ വൈകിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപാതകം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴി എടുത്തു.

അതിനിടെ സംഭവത്തില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും കീഴടങ്ങി. കൊല്ലപ്പെട്ട സംഗീതിന്റെ കാർ മാറ്റിയിട്ട ബൈജുവാണ് കീഴടങ്ങിയത്. രാവിലെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെസിബി ഓടിച്ച വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികളുമായി ഉടൻ തെളിവെടുപ്പ് നടന്നേക്കും. 

പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിന്‍റെ കൊലപാതകം; മുഖ്യപ്രതി കീഴടങ്ങി

'ജെസിബി കയറ്റിയിറക്കി കൊന്നതാ', മണ്ണെടുപ്പ് തടയുന്നതിനിടെ മരിച്ച സംഗീതിന്‍റെ ഭാര്യ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയതായി ബന്ധുക്കള്‍ ആരോപിച്ചു. 

കാട്ടാക്കട സംഭവം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംഗീതിന്‍റെ കുടുംബം