
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മൂകയും ബധിരയുമായ വീട്ടമ്മയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തിയ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു. വീടുമായി അടുപ്പമുള്ളയാളാണ് മോഷ്ടാവെന്നാണ് പൊലീസിന്‍റെ സംശയം. ഏഴ് ലക്ഷം രൂപയുടെ ചിട്ടിപണം ലക്ഷ്യമിട്ടായിരുന്നു മോഷണമെന്നാണ് പൊലീസ് കരുതുന്നത്.
ഇന്നലെ രാവിലെയാണ് കാട്ടാക്കടയിൽ ബധിരയും മൂകയുമായ കുമാരിയെന്ന് 53 കാരിയെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തിയ ശേഷം കമ്മലുകള്‍ ഊരിവാങ്ങി മോഷ്ടാവ് രക്ഷപ്പെട്ടത്. മകള്‍ ജ്യോതിയും മരുമകൻ രതീഷും പള്ളിയിൽ പോയിരുന്നപ്പോഴാണ് മുഖംമൂടി ധരിച്ച് മോഷ്ടാവ് വീട്ടിൽ കയറിയത്. രതീഷ് വാടകക്കാണ് താമസിക്കുന്നത്. രതീഷിന്‍റെ വീടുതേടി മോഷ്ടാവ് രാവിലെ ആറേ മുക്കാലോടെ സമീപത്തെ കടയിലെത്തി. കടയിലുണ്ടായിരുന്നവർ ബൈക്കിലെത്തിയ യുവാവിന് വീട് പറഞ്ഞ് കൊടുത്തു. പിന്നീടാണ് മുഖംമൂടി ധരിച്ചുള്ള മോഷണം നടന്നത്. 7.10ഓടെ മോഷ്ടാവ് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
<
രതീഷിന് ഒരു മാസം മുമ്പ് ഏഴ് ലക്ഷം രൂപ ചിട്ടിയടിച്ചിരുന്നു. ഈ വിവരം അറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന സംശയത്തിലാണ് പൊലീസ്. കമ്മലുകള്‍ ഊരിവാങ്ങിയ ശേഷം മോഷ്ടാവ് അലമാര പരിശോധിച്ചത് പണത്തിന് വേണ്ടിയെന്നും സംശയിക്കുന്നു. എന്നാൽ ജാമ്യം നൽകാത്തിനാല്‍ രതീഷ് ചിട്ടി പണം എടുത്തിരുന്നില്ല. ദൃക്സാഷികള്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. രാവിലെ വീട്ടിലുള്ളവർ പള്ളിയിൽ പോകുമെന്നും അറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന് ഡിവൈഎസ്പി കെ എസ് പ്രശാന്ത് പറഞ്ഞു. സ്പെഷ്യൽ സ്കൂള്‍ അധ്യാപികയുടെ സഹായത്തോടെ കുമാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ഗുരുവായൂർ തമ്പുരാന്‍ പടിയിൽ നടന്ന സ്വർണ കവർച്ച; പ്രതി ധര്‍മ്മരാജ് പിടിയില്‍
ഗുരുവായൂർ തന്പുരാൻപടിയിൽ നടന്ന സ്വർണ കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജിനെ ചണ്ഡിഗഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണ മൊത്തവ്യാപാരിയായ ബാലന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയുമാണ് മോഷണം പോയിരുന്നത്.
ഈ മാസം12നാണ് ഗുരുവായൂർ തമ്പുരാൻപടിയിൽ കവർച്ച നടന്നത്. കവർച്ച നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കൈയ്യിലെ ടാറ്റൂവും മുടിയുടെ നിറവും കണ്ട് പ്രതിയെ തിരിച്ചറിഞ്ഞു. കേരളത്തിൽ വന്ന് മോഷണം നടത്തിയിരുന്നെന്ന് സ്വദേശി ധർമ്മരാജാണ് അറസ്റ്റിലായത്.
സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ട സ്വർണവും പണവും കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.