
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി പുത്തൻ പുരക്കൽ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി എടുത്തു. സുഹൃത്തിന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനാണ് കേസ്. 2015 മെയ് 28 ന് വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിച്ചു. വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ചാണ് പലതവണ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സ്വന്തം വീട് ഇവർ വാടകക്ക് താമസിച്ചിരുന്ന വീടുകൾ ചോറ്റാനിക്കരയിലെ ലോഡ്ജ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ അമ്മയെ ബലാത്സംഗം ചെയ്തതിനു നേരത്തെ കേസ് എടുത്തിരുന്നു.ഗന്ധർവ പ്രീതിക്കായെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ ബലാത്സംഗം ചെയ്തത്. എന്നാൽ, ഈ വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam