പൊതുഇടമെന്നത് രാഷ്ട്രീയഭാവന: കവിത ബാലകൃഷ്ണന്‍

Published : Aug 30, 2019, 03:10 PM IST
പൊതുഇടമെന്നത് രാഷ്ട്രീയഭാവന: കവിത ബാലകൃഷ്ണന്‍

Synopsis

 പൊതു ഇടമെന്നത് രാഷ്ട്രീയഭാവനയാണെന്ന് പ്രശസ്ത കലാനിരൂപക കവിത ബാലകൃഷ്ണന്‍. സമകാലിക സമൂഹത്തില്‍ വര്‍ഗവംശ ലിംഗ ഭേദമില്ലാതെ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

തിരുവനന്തപുരം: പൊതു ഇടമെന്നത് രാഷ്ട്രീയഭാവനയാണെന്ന് പ്രശസ്ത കലാനിരൂപക കവിത ബാലകൃഷ്ണന്‍. സമകാലിക സമൂഹത്തില്‍ വര്‍ഗവംശ ലിംഗ ഭേദമില്ലാതെ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ അവസ്ഥയിലും ഭിന്നലിംഗക്കാര്‍ക്ക് മുന്‍കാലങ്ങളെക്കാളേറെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ കലാകാരന്മാരും കലകളും പൊതുമധ്യത്തിലേക്ക് കടന്നുവരുന്നതിലൂടെ പെയിന്റിങ് മേഖലയില്‍ വൈവിധ്യമുള്ള വിഷയങ്ങള്‍ പരീക്ഷിക്കപ്പെടുന്നതായി ആര്‍ട്ട് മ്യൂസിയം ഡയറക്ടര്‍ ഡി. അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ഇത് വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്ന അനേകമാളുകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. 

സമകാലീന കലയും കേരളത്തിലെ പൊതു ഇടങ്ങളും എന്ന വിഷയത്തില്‍ സ്‌പെയ്‌സസ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ നടന്ന സംവാദത്തില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ജോണി എംഎല്‍ മോഡറേറ്റര്‍ ആയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്
`ഇത് സെമിഫൈനൽ', യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്