കവിയൂർ കേസ്: പെൺകുട്ടിയെ വിഐപികൾ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ

Web Desk   | Asianet News
Published : Aug 20, 2020, 04:13 PM ISTUpdated : Aug 20, 2020, 08:25 PM IST
കവിയൂർ കേസ്: പെൺകുട്ടിയെ വിഐപികൾ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ

Synopsis

വിഐപികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവുകളില്ല. ടി പി നന്ദകുമാർ പരാതിപ്പെട്ടത് പോലെ ലത നായർ അനഘയെ വിഐപികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല

കൊച്ചി: വിവാദമായ കവിയൂർ പീഡന കേസിൽ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞെന്നും എന്നാൽ വീടിന് പുറത്ത് നിന്ന് ആരെങ്കിലും പീഡിപ്പിച്ചതായി തെളിവില്ലെന്നും ഹർജിയിൽ പറയുന്നു.

പെൺകുട്ടി പീഡനത്തിന് ഇരയായെന്നതിനു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിവുണ്ട്. എന്നാൽ വീടിനു പുറത്തുള്ള ആരെങ്കിലും പീഡിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോർട്ട് കോടതിക്ക് നൽകിയതാണ്. സാധ്യമായ എല്ലാ അന്വേഷണവും ഇതിനോടകം നടത്തി. പോളിഗ്രാഫ് ടെസ്റ്റ്‌ അടക്കം നടത്തി. തിരുവനന്തപുരം സിബിഐ കോടതി റിപ്പോർട്ട്‌ തള്ളുകയാണ് ചെയ്തത്.

വിഐപികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവുകളില്ല. ടി പി നന്ദകുമാർ പരാതിപ്പെട്ടത് പോലെ ലത നായർ അനഘയെ വിഐപികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ടി പി നന്ദകുമാർ ഉന്നയിച്ചത് കളവുകളാണെന്നും സിബിഐ സംഘം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ, പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ
'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ