കായംകുളത്ത് ദേശീയപാത നിർമാണത്തിന്റെ ഭാ​ഗമായുള്ള ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Published : Jun 05, 2025, 11:43 PM ISTUpdated : Jun 05, 2025, 11:55 PM IST
accident

Synopsis

ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഓടനിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് വീണത്.

ആലപ്പുഴ: കായംകുളം കെപിഎസിക്ക് സമീപം കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കായംകുളം സ്വദേശി ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെ സമീപത്തെ കുഴിയിൽവീഴുകയായിരുന്നു. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഓടനിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് വീണത്. രാത്രി 10 മണിയോടെയാണ് അപകടം. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു.

കായംകുളം ദേശീയപാതയിൽ വീണ്ടും ബൈക്ക് അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം ജംഗ്ഷനിൽ രാത്രി 11 മണിയോടെ ബൈക്ക് കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. ഐക്യ ജംഗ്ഷൻ സ്വദേശി നബീൻ ഷായ്ക്ക് ആണ് പരിക്കുപറ്റിയത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; പാളികളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം
​ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക്