
ഇടുക്കി: ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം.
സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഔരിയെടുത്ത് കൊണ്ട് പോയി. എസ് ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്.
താനൂര്‍ കസ്റ്റഡി മരണം: കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍
കഴിത്തിലും കയ്യിലും കാലിലും കുത്തേറ്റ സിപിഒ ദീപകിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നാല് സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘമെത്തിയാണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത്.
ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചു. പൊലീസുകാരനെ കുത്തിയ ആളടക്കം നാല് പ്രതികളെ പിടികൂടി. പ്രതികളുമായി ബന്ധമുള്ളവരുടെ റിസോർട്ടിൽ നിന്നും രാവിലെയാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam