ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്, പേരിനൊപ്പമുള്ള 'MLA' നീക്കും; 18 വയസിന് മുന്നേ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടിയെടുക്കും

Published : Jul 15, 2026, 05:26 PM IST
kb ganesh kumar

Synopsis

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക് ഉത്തരവിട്ടു. ലൈസൻസിലെ പേരിനൊപ്പമുള്ള 'MLA' പദവി നീക്കം ചെയ്യാനും, പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദ്ദേശം

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള "MLA" എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ പ്രായപൂർത്തിയാകും മുന്നേ (18 വയസ്സാകുന്നതിന് മുൻപ്) ഗണേഷ് കുമാറിന് ലൈസൻസ് നൽകിയെന്ന ആരോപണത്തിലടക്കം ശക്തമായ നടപടിക്ക് നിർദ്ദേശമുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ച് അക്കാലത്ത് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താൻ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെയാണ്.. നാളെയാണ്..; ഭാ​ഗ്യാന്വേഷികളേ കാത്ത് 30 കോടിയുടെ ഒന്നാം സമ്മാനം, തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ
കണ്ടയ്നർ കാലപ്പഴക്കം കൊണ്ട് തകർന്ന് ഉള്ളിലെ ചാക്കുകൾ വെള്ളത്തിന് മുകളിലേക്ക് എത്തിയതാണെന്ന് വിലയിരുത്തൽ, മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു