
തിരുവനന്തപുരം: ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് 'കെ സി ജോസഫ്. ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ല. ചില ഭാഗ്യാന്വേഷികളെ കിട്ടിയെന്ന് വരാ'മെന്നും കെ സി ജോസഫ് ന്യൂസ് അവറിൽ പ്രതികരിച്ചു.
''ബിജെപിയുടെ സമീപകാലത്തെ കപട തന്ത്രങ്ങളും നീക്കങ്ങളും തീർച്ചയായും ഗൗരവമായി കാണേണ്ട കാര്യമാണ്. പക്ഷേ ഞങ്ങൾക്ക് ആശങ്കയില്ല. ന്യൂനപക്ഷങ്ങളെല്ലാം ബിജെപിയിലേക്ക് ഒഴുകിപ്പോകുമെന്നോ നരേന്ദ്രമോദി എറണാകുളത്ത് വരുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നോ ഉള്ള യാതൊരു ആശങ്കയും ഇല്ല. എന്നാൽ കെ സുരേന്ദ്രൻ അവകാശപ്പെട്ടത് പോലെ ചില ഭാഗ്യാന്വേഷികളെയും അവസരവാദികളെയും ബിജെപിക്ക് കിട്ടിയെന്നും വരാം. അതിനപ്പുറത്തേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഇടയിലേക്ക് കടന്നു ചെല്ലാനും അവരുടെ വിശ്വാസം ആർജ്ജിക്കാനോ ഒരിക്കലും ബിജെപിക്ക് സാധിക്കില്ലെ''ന്നും കെ സി ജോസഫ് പറഞ്ഞു.
'വിമർശിക്കുന്നവരോട് സഹതാപം മാത്രം'; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്