ആലപ്പുഴ ബൈപ്പാസ് ; സ്വപ്നം പ്രാവര്‍ത്തികമായെന്ന് കെ സി വേണുഗോപാൽ

Published : Jan 28, 2021, 12:48 PM ISTUpdated : Jan 28, 2021, 01:11 PM IST
ആലപ്പുഴ ബൈപ്പാസ് ; സ്വപ്നം പ്രാവര്‍ത്തികമായെന്ന് കെ സി വേണുഗോപാൽ

Synopsis

ബൈപ്പാസ് ഉദ്ഘാടനത്തിന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തന്‍റെ സ്വപ്നം പ്രാവർത്തികമായതിൽ സന്തോഷിക്കുന്നുവെന്നും കെ സി വേണുഗോപാൽ

വയനാട്: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കെസി വേണുഗോപാൽ എംപി. ബൈപ്പാസ് ഇങ്ങനെയാകാൻ മുഴുവൻ ശ്രമവും താൻ എംപി ആയിരുന്നപ്പോഴാണ് നടത്തിയത്. അതുകൊണ്ട് തന്നെ അതിന്റെ നേട്ടം കൊയ്യാമെന്ന് ഇടതുമുന്നണി കരുതേണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. 

പദ്ധതിക്ക് തറക്കല്ലിട്ടപ്പോൾ പങ്കെടുക്കുക പോലും ചെയ്യാത്തവരാണ് ഇപ്പോൾ ഉത്ഘാടനത്തിന് നേത്യത്വം കൊടുക്കുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തന്‍റെ സ്വപ്നം പ്രാവർത്തികമായതിൽ സന്തോഷിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.  പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തിയിരുന്നതോടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

തുടര്‍ന്ന് വായിക്കാം: 'കെ സി വേണുഗോപാലിനെ ക്ഷണിച്ചില്ല'; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാ...

 

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി