സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല, പിണറായി ആത്മപരിശോധന നടത്തണം: കെസി വേണുഗോപാൽ

Published : Jun 05, 2024, 10:51 AM IST
സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല, പിണറായി ആത്മപരിശോധന നടത്തണം: കെസി വേണുഗോപാൽ

Synopsis

രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെസി വേണുഗോപാൽ

ദില്ലി: രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്. രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും