
തിരുവനന്തപുരം: തൃശ്ശൂരിലെ ഉജ്വല തെരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെ തൃശ്ശൂരിലെത്തും.മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി,മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഞാൻ നിഷേധിയാവില്ല.തന്‍റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു.സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ത്രിശൂരുകാർ സങ്കോച ഫാക്ടർ ഇത്തവണ കളഞ്ഞു.2019ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായി.താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു.ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി.എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തു.ക്രിസ്ത്യൻ മുസ്‌ലിം സ്ത്രീ വോട്ടർമാർ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു
വിലയിരുത്തലിന്‍റെ പേരിൽ അണികളെ വേദനിപ്പിക്കല്ലേയെന്നാണ് മറ്റ് പാർട്ടികളോടുള്ള അഭ്യാർത്ഥന.തൃശ്ശൂരിലേത് ദൈവികമായ വിധിയാണ്. ഡിവൈൻ മാജിക് ഉണ്ട്.ജയത്തിന് പിന്നിൽ ബിജെപി യുടെ അധ്വാനം ഉണ്ട് .ഒരു ലക്ഷം പുതിയ വോട്ടർമാരെ ചേർത്തു.52-60 ദിവസം ദിവസം തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തി.അതിന് എത്രയോ മുമ്പ് അവിടെ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തന്നെ ഇല്ലായമ ചെയ്യുന്നതിനായി വ്യക്തിഹത്യ നടത്തി.കൊല്ലത്ത് പോയി തന്‍റെ കുടുംബ പാരമ്പര്യം പരിശോധിക്കണം.മുസ്ലിം സഹോദങ്ങളോടുള്ള തന്ഡറെ റെ കടുംബത്തിന്‍റെ അടുപ്പം മനസിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam