പാലക്കാട് ഷാഫി ജയിച്ചത് സ്വന്തം വോട്ട് കൊണ്ടെന്ന് കെസി വേണുഗോപാൽ, വിമത ശല്യം ബാധിക്കില്ലെന്നും പ്രതികരണം

Published : Oct 22, 2024, 04:29 PM ISTUpdated : Oct 22, 2024, 10:54 PM IST
പാലക്കാട് ഷാഫി ജയിച്ചത് സ്വന്തം വോട്ട് കൊണ്ടെന്ന് കെസി വേണുഗോപാൽ, വിമത ശല്യം ബാധിക്കില്ലെന്നും പ്രതികരണം

Synopsis

പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ജയിക്കുമെന്നും ബിജെപിക്ക് ഇക്കുറിയും ജയിക്കാനാവില്ലെന്നും കെ.സി വേണുഗോപാൽ.

പാലക്കാട്: പാലക്കാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടത്. പാലക്കാട് കഴിഞ്ഞ തവണ പോരാട്ടം ബിജെപിയുമായിട്ടായിരുന്നു. ഇത്തവണയും ബിജെപി പാലക്കാട് ജയിക്കില്ല. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്താകാന്‍ ശ്രമിക്കട്ടെ. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പാലക്കട്ടെ ഒരു വിമത ശല്യവും കോൺഗ്രസ്‌ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി
'ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല', കാന്തപുരത്തിന്റെ പരാമർശം പ്രതിലോമകരം; രൂക്ഷവിമർശനവുമായി മന്ത്രി റോജി എം ജോൺ