മരണപ്പാച്ചിലിന്‍റെ ദൃശ്യങ്ങൾ പുറത്ത്; ഓവർടേക്ക് ചെയ്തുവന്ന ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി

Published : Oct 22, 2024, 03:22 PM ISTUpdated : Oct 22, 2024, 03:35 PM IST
മരണപ്പാച്ചിലിന്‍റെ ദൃശ്യങ്ങൾ പുറത്ത്; ഓവർടേക്ക് ചെയ്തുവന്ന ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി

Synopsis

കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തൃശൂര്‍: കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറും മറ്റൊരു വാഹനത്തെ മറികടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞുപോകുന്നതും ഇതിനിടയിൽ തന്നെ എതിര്‍ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്. സംഭവം ഉണ്ടായ ഉടനെ കാറിലുണ്ടായ യാത്രക്കാരനെ പുറത്തേക്ക് എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലാണ് അപകടകാരണമെന്നാരോപിച്ച് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ചടയമംഗലത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം