പിഎം ശ്രീ: സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി കെ സി വേണുഗോപാല്‍;`ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്ക്'

Published : Aug 06, 2026, 02:59 PM IST
kc, pm shri

Synopsis

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ദില്ലി: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി കെ സി വേണുഗോപാല്‍. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. മധ്യപ്രദേശിന് കഴി‍ഞ്ഞ 5 വര്‍ഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി രൂപ മാത്രമാണ്. കര്‍ണാടകയ്ക്ക് കിട്ടിയത് 238 കോടി മാത്രമാണെന്നും കണക്ക് വിശദീകരിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഡി സതീശന്‍റെ വിവാദ ഹെലികോപ്റ്റര്‍ യാത്രയോട് ബാലിശമായ ആരോപണങ്ങളാട് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവിലിരുന്ന് ഇൻസ്റ്റഗ്രാമിലൂടെ ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയതിൽ നടപടി, അർജുൻ ആയങ്കിക്കെതിരെ പുതിയ കേസെടുത്തു
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപൂർവമെന്ന് ഹൈക്കോടതി