'ബെസ്റ്റ് വിഷസ് മൈ ബെസ്റ്റ് ഡിയർ കൊളീ​ഗ്'; വി.ഡി. സതീശന് ആശംസകൾ നേർന്ന് കെ.സി. വേണു​ഗോപാൽ

Published : May 14, 2026, 03:09 PM ISTUpdated : May 14, 2026, 03:12 PM IST
VD Satheesan and KC venugopal

Synopsis

പാർട്ടിയാണ് പ്രധാനം. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. കെസിയുടെ ട്വീറ്റ് എഐസിസി മാധ്യമ വിഭാഗം മാധ്യമങ്ങൾക്ക് നല്‍കി.

ദില്ലി: കേരള മുഖ്യമന്ത്രിയായി കോൺ​ഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. തന്റെ പ്രിയ സഹപ്രവർത്തകൻ വി ഡി സതീശന് ആശംസകൾ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാവരും കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. പാർട്ടിയാണ് പ്രധാനം. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു.  കെസിയുടെ ട്വീറ്റ് എഐസിസി മാധ്യമ വിഭാഗം മാധ്യമങ്ങൾക്ക് നല്‍കി. 

 

 

 

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്‌തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ രംഗത്തെത്തിയിരുന്നു. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിർമ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി'; വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ബിജെപി
'കെ സി യുഡിഎഫിന്‍റെ വിജയശിൽപി, ചെന്നിത്തല ഒരു ഭാഗ്യദോഷി'; യുഡിഎഫിന്‍റെ വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമെന്ന് വെള്ളാപ്പള്ളി നടേശൻ