എറണാകുളം ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണം; റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി കെസി വേണുഗോപാൽ

Published : Oct 14, 2025, 11:13 AM IST
KC venugopal

Synopsis

സര്‍വീസ് ആലപ്പുഴ വഴിയാക്കുന്നത് തീരദേശപാതയ്ക്കും ആശ്വാസമാണ്. തീരുവനന്തപുരം നോര്‍ത്ത് സ്‌റ്റേഷന്‍ കൂടുതല്‍ സജ്ജമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സാഹചര്യവുണ്ട്.

ആലപ്പുഴ: പുതിയതായി ആരംഭിക്കുന്ന എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ പകുതിയോടെയാണ് കേരളത്തിൽ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിന്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും. അതിനാൽത്തന്നെ ഈ സർവീസ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയതായി എംപി അറിയിച്ചു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാനിത് സഹായിക്കും. സര്‍വീസ് ആലപ്പുഴ വഴിയാക്കുന്നത് തീരദേശപാതയ്ക്കും ആശ്വാസമാണ്. തീരുവനന്തപുരം നോര്‍ത്ത് സ്‌റ്റേഷന്‍ കൂടുതല്‍ സജ്ജമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സാഹചര്യവുണ്ട്. ഐടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർവീസ് തുടങ്ങും മുൻപേ ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും