വയനാട് ഫണ്ട് തിരുവനന്തപുരത്ത് ധനലക്ഷ്മി ബാങ്കിലെന്ന് കെസി വേണുഗോപാലിന്റെ വിശദീകരണം; ഒഴിഞ്ഞുമാറി വി ഡി സതീശൻ

Published : Apr 04, 2026, 11:04 AM IST
K C Venugopal

Synopsis

കെ.സി. വേണു​ഗോപാലിന്റെ വിശദീകരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കോൺ​ഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ. ജനങ്ങളിൽ നിന്ന് കോൺ​ഗ്രസ് പിരിച്ച പണം തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ ഉണ്ടെന്ന് ചാനലിന് നൽകിയ അഭിമുഖത്തിൽ കെ.സി. വേണു​ഗോപാൽ പറഞ്ഞു. വയനാട് കോൺ​ഗ്രസ് പദ്ധതിക്കായി വാങ്ങിയ ഭൂമിക്ക് പിരിച്ച് ലഭിച്ചതിനേക്കാൾ കൂടുതൽ പണം ചെലവായെന്നും കെ.പി.സി.സിയുടെ അക്കൗണ്ടിൽ നിന്നാണ് ബാക്കി പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, കെ.സി. വേണു​ഗോപാലിന്റെ വിശദീകരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പദ്ധതി പൂർത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന വാദം അദ്ദേഹം ആവർത്തിച്ചു. നേരത്തെ ഭൂമി വാങ്ങാൻ അഞ്ച് കോടി രൂപ ചെലവായെന്ന് കെപിസിസി പ്രസിഡ‍ന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തെഹലിയ; പിന്മാറ്റം ജമാ അത്തെ ഇസ്ലാമിയുടെ നോമിനി എന്ന വിമർശനം മറികടക്കാനെന്ന് സൂചന
കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ടെന്ന് ശോഭ കരന്ദ്ലജെ; വിവാദ പരാമർശം എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണത്തിൽ