കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ടെന്ന് ശോഭ കരന്ദ്ലജെ; വിവാദ പരാമർശം എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണത്തിൽ

Published : Apr 04, 2026, 10:26 AM IST
shobha karandlaje

Synopsis

പരിഹാരത്തിനു കേരളത്തിൽ എൻഡിഎ സർക്കാർ വരണമെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിആർ ശിവശങ്കറിൻ്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ശോഭ കരന്ദ്ലജെയുടെ വിവാദ പരാമർശം. 

കൊച്ചി: കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ടെന്ന് ശോഭ കരന്ദ്ലജെ. ഹൈന്ദവർക്ക് ഇതിൽ ആശങ്കയുണ്ട്. പരിഹാരത്തിനു കേരളത്തിൽ എൻഡിഎ സർക്കാർ വരണമെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിആർ ശിവശങ്കറിൻ്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ശോഭ കരന്ദ്ലജെയുടെ വിവാദ പരാമർശം.

എഫ്സിആർഎ നിയമപരമായി വിദേശ സഹായം നേടി പ്രവൃത്തിക്കുന്നവർ പേടിക്കേണ്ടതില്ല. മറിച്ചു ആണെങ്കിൽ അവരെ എഫ്സിആർഎ ഭേദഗതി ബാധിക്കും. സിപിഎം - ബിജെപി ബാന്ധവം നിലനിൽക്കുകയാണ്. രാജ്യത്താകെ 'ഇന്ത്യ' അലയൻസ് ഉണ്ടല്ലോ?കേരളത്തിൽ പക്ഷെ ഇരുചേരിയിൽ ആണ്. അതൊരു നാടകം മാത്രമാണെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ ബിഷപ്പ്
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ; 77 മുതൽ 81 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനം