കീം പ്രവേശനം: ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും, കേരള സിലബസുകാർക്ക് തിരിച്ചടി

Published : Jul 11, 2025, 05:55 AM IST
KEAM

Synopsis

മാർക്ക് ഏകീകരണത്തിൽ പഴയ ഫോർമുല പ്രകാരമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരള സിലബസുകാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

തിരുവനന്തപുരം: കീം പ്രവേശനത്തിന്‍റെ ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും. ഇന്നലെ രാത്രിയോടു കൂടി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മാർക്ക് ഏകീകരണത്തിൽ പഴയ ഫോർമുല പ്രകാരമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരള സിലബസുകാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

നേരത്തെ ഒന്നാം തിയതി പ്രസിദ്ധീകരിച്ച പുതിയ ഫോർമുല പ്രകാരമുള്ള പട്ടികയിലെ ഒന്നാം റാങ്കുകാരൻ ഏഴാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു. പട്ടികയിലെ എട്ടാം റാങ്കുകാരൻ എത്തിയത്, 159-ാം റാങ്കിലാണ്. ഈ ലിസ്റ്റ് അനുസരിച്ചുകൊണ്ടു തന്നെ പ്രവേശനവുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്‍റെ തീരുമാനം. അതേസമയം, കേരള സിലബസിലെ ഏതെങ്കിലും വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സാധ്യതയുണ്ട്. എന്നാൽ പ്രവേശന നടപടികൾ വൈകുന്നതിനാൽ സർക്കാർ അപ്പീൽ പോകുന്നില്ല എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി